മയക്കു മരുന്നുമായി വിദ്യാർഥികൾ പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കണ്ണൂർ: വാഹന പരിശോധനക്കിടെ ഇരിട്ടിയിൽ മയക്കുമരുന്നുമായി രണ്ട് വിദ്യാർഥികള്‍ പിടിയില്‍. കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ പരിശോധനക്കിടെ കണ്ണൂർ ചിറക്കൽ സ്വദേശി അഭിഷേക് സത്യൻ, ഇടുക്കി അടിമാലി സ്വദേശി അനൂപ് സണ്ണി എന്നിരെയാണ് മാരക മയക്കുമരുന്നുമായി പിടികൂടിയത്.

ബെംഗളൂരു-കണ്ണൂർ സൂപ്പർ ഡീലക്‌സ് ബസിൽ യാത്ര ചെയ്യവെയാണ് ഇവർ എക്‌സൈസിന്റെ വലയിലായത്. ബെംഗളൂരുവിൽ ഐടി വിദ്യാർഥികളാണ് ഇരുവരും. ഇരിട്ടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ഷാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Malabar News: വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ല; പ്രതിഷേധവുമായി ജനകീയവേദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE