‘സൂപ്പർ ശരണ്യ’ വരുന്നു; ട്രെയ്‌ലർ പുറത്ത്

By News Bureau, Malabar News
super sharanya
Ajwa Travels

തിയേറ്ററുകൾ ആഘോഷമാക്കിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ്‌ എഡി രചനയും സംവിധാനവും നിർവഹിക്കുന്ന ‘സൂപ്പർ ശരണ്യ’യുടെ ട്രെയ്‌ലർ റിലീസ്‌ ചെയ്‌തു. ജനുവരി 7ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ആദ്യ ചിത്രം പോലെ മുഴുനീള എന്റർടെയ്നർ ആകും ഈ ചിത്രമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. അനശ്വര രാജൻ അവതരിപ്പിക്കുന്ന ശരണ്യയുടെ കലാലയ ജീവിതവും പ്രണയവും നർമ്മത്തിന്റെ പശ്‌ചാത്തലത്തിൽ കൂട്ടിചേർത്ത് ഒരു എന്റർടെയ്നറായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌.

ഷെബിൻ ബക്കർ പ്രൊഡക്‌ഷൻസിന്റെയും സ്‌റ്റക്ക് കൗസ്‌ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അർജുൻ അശോകനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിനീത് വിശ്വം, നസ്‌ലൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്‌ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്‌നേഹ ബാബു, ദേവിക ഗോപാൽ നായർ, റോസ്‌ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും അഭിനേതാക്കളായുണ്ട്‌.

Most Read: ഒമൈക്രോൺ; അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE