തിരുവനന്തപുരം: നടന് സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
“സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെങ്കിലും ഞാന്‍ കൊവിഡ് പോസിറ്റീവായി. ഇപ്പോള്‍ ക്വാറന്റെയ്നിലാണ്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. എല്ലാവരും കര്‍ശനമായി സാമൂഹിക അകലം പാലിക്കുക. കൂട്ടം ചേരാതിരിക്കണമെന്ന് അഭ്യർഥിക്കുകയാണ്. നിങ്ങള്‍ സുരക്ഷിതരായിരിക്കുക. മറ്റുള്ളവരേയും സുരക്ഷിതരാക്കുക”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നിധിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ ആണ് അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Read also: കോവിഡ് ക്ളസ്റ്ററായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം