ഐഎസ് അനുഭാവികളെന്ന് സംശയം; ചെന്നൈയിൽ പോലീസ് പരിശോധന തുടരുന്നു

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസ്‌ഐഎസ്) അഥവാ ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്നവരുടെ ചെന്നൈയിലെ വീടുകളിലാണ് പരിശോധന നടക്കുന്നത്.

By Central Desk, Malabar News
Suspected IS sympathizers; Police investigation in Chennai
Rep. Image
Ajwa Travels

ചെന്നൈ: സിറ്റി പോലീസ് ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തുന്നു. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ സ്‌ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.

ഐഎസ് ബന്ധം സംശയിക്കുന്നവരെ പിടികൂടുന്നതിനായി നവംബര്‍ 10ന് ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടിലെ 42 സ്‌ഥലങ്ങളില്‍ റെയ്‌ഡ് നടത്തിയിരുന്നു. കോയമ്പത്തൂർ കാർ സ്‌ഫോടന പാശ്‌ചാത്തലത്തിലാണ് വ്യാപക റെയ്‌ഡുമായി എൻഐഎ രംഗത്തുള്ളത്.

കഴിഞ്ഞ ദിവസം പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരെ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് പിന്നീട് കണ്ടെത്തിയിരുന്നു. ചെക്ക് പോയിന്റ് ഒഴിവാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ഇവരില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ നിന്നും ഐഎസ്‌ ലഘുലേഖകളും, സ്‌ഫോടക വസ്‌തുക്കൾ നിർമിക്കാൻ സഹായകമായ രാസവസ്‌തുക്കളുടെ വിശദാംശങ്ങളുള്ള കുറിപ്പുകളും കണ്ടെടുത്തതായും പോലീസ് പറയുന്നു.

Most Read: കോയമ്പത്തൂർ കാർ സ്‌ഫോടനം: വ്യാപക റെയ്‌ഡുമായി എൻഐഎ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE