ബാബരി മസ്‌ജിദ് സ്വയം തകർന്നതാണ്; സ്വര ഭാസ്‌കർ

By Desk Reporter, Malabar News
Swara-Bhaskar_2020-Sep-30

ന്യൂ ഡെൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണു പിന്നാലെ ബാബരി മസ്‌ജിദ് കേസിൽ മുഴുവൻ പേരെയും കുറ്റ വിമുക്‌തരാക്കി ഉള്ള സിബിഐ പ്രത്യേക കോടതി വിധിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് നടി സ്വര ഭാസ്‌കർ രം​ഗത്ത്. ട്വിറ്ററിലായിരുന്നു സ്വര ഭാസ്‌കറിന്റെ പ്രതികരണം. ബാബരി മസ്‌ജിദ് സ്വയം തകർന്നു വീണതാണ് എന്ന് സ്വര ട്വീറ്റ് ചെയ്‌തു.

അവിടെ ഒരു പള്ളി ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതി ഇതാണെന്നും ആയിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.

ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരടക്കം മുഴുവൻ പ്രതികളേയും കുറ്റവിമുക്‌തരാക്കി ആണ് ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വിധി പ്രസ്‌താവിച്ചത്. ബാബരി മസ്‌ജിദ് തകർത്തത് ആസൂത്രിതമായല്ല. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related News:  നേതാക്കള്‍ ശ്രമിച്ചത് ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍; പ്രത്യേക സി ബി ഐ കോടതി

ജഡ്‌ജി എസ് കെ യാദവ് ആണ് 2,300 പേജുള്ള വിധി പ്രസ്‌താവം നടത്തുന്നത്. 32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായി. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാ ഭാരതിയും വീഡിയോ കോൺഫറൻസിലൂടെ ഹാജരായി. ബാബരി മസ്‌ജിദ് പൊളിക്കുന്നതിൽ നിന്ന് രക്ഷിക്കാനാണ് കുറ്റാരോപിതർ ശ്രമിച്ചത്. മസ്‌ജിദ് തകർത്തതിൽ നേരിട്ടോ അല്ലാതെയോ വിശ്വ ഹിന്ദു പരിഷത്തിന് (വിഎച്ച്പി) യാതൊരു പങ്കുമില്ലെന്ന് വിധി പ്രസ്‌താവത്തിൽ പറയുന്നു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE