കോവിഡ്; സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമാക്കുമെന്ന് എംകെ സ്‌റ്റാലിൻ

By Trainee Reporter, Malabar News
mk Stalin
Ajwa Travels

ചെന്നൈ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് ആഘോഷങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിൻ. ചെന്നൈയിലെ മറീന ബീച്ചിൽ പിതാവും പാർട്ടി തലവനുമായ എം കരുണാനിധിയുടെ ശവകുടീരത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ തീയതിയും സമയവും തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 7ന് ചടങ്ങ് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തിരഞ്ഞെടുപ്പിൽ ഡിഎംകെക്ക് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും സ്‌റ്റാലിൻ നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. 149 സീറ്റുകൾ നേടിയാണ് ഡിഎംകെ തമിഴ്‌നാട്ടിൽ അധികാരം പിടിച്ചെടുത്തത്.

Read also: പ്രതിപക്ഷ സ്‌ഥാനത്തേക്ക്‌ ചെന്നിത്തലയില്ല; പകരം വിഡി സതീശന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE