പ്രതിപക്ഷ സ്‌ഥാനത്തേക്ക്‌ ചെന്നിത്തലയില്ല; പകരം വിഡി സതീശന് സാധ്യത

By News Desk, Malabar News

കോഴിക്കോട്: പിണറായി സർക്കാർ തുടർഭരണം നേടിയതിന് പിന്നാലെ തലമുറ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. 2016ൽ പരാജയപ്പെട്ടപ്പോൾ നേതൃസ്‌ഥാനത്ത് നിന്ന് മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ പാത പിൻതുടരാൻ ഒരുങ്ങുകയാണ് രമേശ് ചെന്നിത്തലയെന്നാണ് സൂചന. പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തു എന്ന വിധിയിൽ ചെന്നിത്തലയോടുള്ള ജനങ്ങളുടെ അവിശ്വാസവും പ്രകടമാണെന്ന് കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ സംസാരമുണ്ട്.

അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് പ്രതിപക്ഷത്തിന് ഇനി സഭയിൽ നേരിടേണ്ടത്. ഇടതുകോട്ടയായ പറവൂരിൽ നാല് തവണ തുടർച്ചയായി ജയിച്ച വിഡി സതീശൻ പ്രതിപക്ഷ നേതാവായി വരാനാണ് സാധ്യത. രമേശ് ചെന്നിത്തല മാറി നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ എല്ലാവരും വിരൽ ചൂണ്ടുക വിഡി സതീശനിലേക്കായിരിക്കും.

21 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരും ഐ ഗ്രൂപ്പുകാരാണ്. മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് പേരുകൾ തിരുവഞ്ചൂർ രാധാകൃഷ്‌ണനും പിടി തോമസുമാണ്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി നേരത്തെ തന്നെ മാറിനിന്നിരുന്നു. അതിനാൽ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തന്നെയാണ് സീനിയർ.

ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മികവോടെ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സ്വീകാര്യതയും താരതമ്യേന ചെറുപ്പവും സതീശന് അനുകൂല ഘടകങ്ങളാണ്. സുധീരൻ പാർട്ടി അധ്യക്ഷനായിരിക്കെ മുൻപ് സതീശൻ കെപിസിസി വൈസ് പ്രസിഡണ്ടായത് രാഹുൽ ഗാന്ധിയുടെ നോമിനി ആയിട്ടായിരുന്നു.

Also Read: ചോദ്യമുനകൾക്ക് മുന്നിൽ സുരേന്ദ്രൻ; പുനഃസംഘടനക്ക് സാധ്യത

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE