എസ്‌വൈഎസിന്റെ ‘ഹരിത മുറ്റം’ പദ്ധതി; സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം നിർവഹിച്ചു

By Desk Reporter, Malabar News
MB Rajesh _ Speaker Of Kerala

മലബാർ: പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന ഹരിത മുറ്റം പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം നിയമസഭാ സ്‌പീക്കർ അഡ്വ. എംബി രാജേഷ്, പാലക്കാട് ജില്ലയിലെ തൃത്താല മാട്ടായയിൽ നിർവഹിച്ചു.

ഫലവൃക്ഷതൈ നട്ടുപിടിപ്പിക്കൽ, അടുക്കളതോട്ടം സ്‌ഥാപിക്കൽ, അലങ്കാര ചെടികൾ വെച്ചു പിടിപ്പിക്കൽ, കിണർ റീചാർജിംഗ് തുടങ്ങിയ പദ്ധതികളാണ് പരിസ്‌ഥിതി വാരാചരണത്തിന്റെ ഭാഗമായി നടക്കുന്നത്. പരിസ്‌ഥിതി സംരക്ഷണം പാഠവും പ്രയോഗവും എന്ന ആശയംവഴി പ്രവർത്തകരുടെ വീടും പരിസരവും പൊതു ഇടങ്ങളും ഹരിതാഭമാക്കുകയാണ് പദ്ധതിയുടെ പ്രധാന താൽപര്യം.

അതിജീവനത്തിന്റെ കരുതലായി അടുക്കളതോട്ടങ്ങളും,കോൾ, വിത്തൊരുമ, മഴവെളളം ശേഖരിക്കൽ, ജൈവവള നിർമാണം, കൃഷി-പരിസ്‌ഥിതി ബോധവൽകരണം തുടങ്ങി നിരവധി പദ്ധതികളും മലബാർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നടന്നുവരുന്നുണ്ട്. മൽസരമായിട്ടാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. മികച്ച വീടുകൾക്കും യൂണിറ്റ് സർക്കിളുകൾക്കും അവാർഡ് നൽകും. മികച്ച സോണുകൾക്ക് ജില്ലാ കമ്മറ്റി മെഗാ അവാർഡും നൽകും; സംഘടനാ നേതാക്കൾ അറിയിച്ചു.

പരിസ്‌ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരപ്പെടുത്തുന്ന എസ്‌വൈഎസ്‌ ക്യാംപയിൻ അവസരോചിതവും സമൂഹം ഏറ്റെടുക്കേണ്ടതാണെന്നും സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ചു കൊണ്ട് സ്‌പീക്കർ അഡ്വ. എംബി രാജേഷ് പറഞ്ഞു.

Minister V Abdurahiman _ SYS Harithamuttam Project
ജില്ലാതല ഉൽഘാടനം തിരൂരിൽ, മന്ത്രി വി അബ്‌ദുറഹ്‌മാൻ നിർവഹിക്കുന്നു

കാർഷികവൃത്തിയും പരിസ്‌ഥിതി സൗഹൃദ പ്രവർത്തനങ്ങളും വർത്തമാനകാലത്ത് മനുഷ്യ നിലനിൽപ്പിന് ആവശ്യമാണെന്നും അതിജീവനത്തിനായുള്ള പ്രവർത്തനങ്ങളോടൊപ്പം സമൂഹം ഐക്യപ്പെടേണ്ടതാണെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു. പദ്ധതിയുടെ ജില്ലാതല ഉൽഘാടനം തിരൂരിൽ, സംസ്‌ഥാന കായികറെയിൽവേ വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാനാണ് നിർവഹിച്ചത്.

സംസ്‌ഥാനതല ഉൽഘാടന പരിപാടിയിൽ, എസ്‌വൈഎസ്‌ സംസ്‌ഥാന സാമൂഹികം പ്രസിഡണ്ട് എൻഎം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സാമൂഹികം സമിതി അംഗം സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, ജില്ലാ സാമൂഹികം സെക്രട്ടറി അശ്റഫ് അഹ്സനി ആനക്കര, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ശരീഫ് ചെർപ്പുളശ്ശേരി, അബ്‌ദുൽ ജലീൽ അഹ്സനി ആലൂർ, കബീർ അഹ്സനി കെകെ പാലം, അബ്‌ദുൽ ഹക്കീം ബുഖാരി എന്നിവർ സംസാരിച്ചു.

SYS Haritha Muttam _ Edakkara Zone
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ അലവിക്കുട്ടി ഫൈസി എടക്കര

പദ്ധതിയുടെ പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങൾ നേരെത്തെ തുടങ്ങിയിരുന്നു. പദ്ധതിയുടെ ഭാഗമായവിത്തൊരുമ പരിപാടിയുടെ ജില്ലാ ഉൽഘാടനം സാമൂഹികം സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് മെയ് 29ന് നിർവഹിച്ചിരുന്നു. എസ്‌വൈഎസ്‌ സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എം സ്വാദിഖ് സഖാഫി പെരിന്താറ്റിരിയാണ് സോണ്‍തല ഉൽഘാടനം മെയ് 31ന് നിര്‍വഹിച്ചിരുന്നത്.

ഇന്ന് മലബാറിലെ വിവിധ സ്‌ഥലങ്ങളിൽ ഹരിത മുറ്റം പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ നടന്നിരുന്നു. നിലമ്പൂരിലെ എടക്കരയിലും പരിസര പ്രദേശങ്ങളിലുമായി മാത്രം 1000 വ്യക്ഷ തൈകളാണ് നട്ടത്. പരിസരത്തെ, വഴിക്കടവ്, മരുത, ചുങ്കത്തറ, പോത്തുകല്ല്, എരുമമുണ്ട, മൂത്തേടം തുടങ്ങിയ സംഘടനാ സർക്കിളുകളിലെ 47 യൂണിറ്റുകളിലാണ് വൃക്ഷതൈകൾ നട്ടത്.

ഇവിടെ ഉൽഘാടനം നിർവഹിച്ചത് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ അലവിക്കുട്ടി ഫൈസി എടക്കരയായിരുന്നു. സോൺ പ്രസിഡണ്ട് ടിഎസ് മുഹമ്മദ് ശരീഫ് സഅദി, ജനറൽ സെക്രട്ടറി പ്രൊഫ. എം അബ്‌ദുറഹ്‌മാൻ, സോൺ സാമൂഹികം സെക്രട്ടറി ശുഐബ്, ശിഹാബുദ്ദീൻ സൈനി, കെ സ്വലാഹുദ്ദീൻ, അലി സഖാഫി, ജസീർ അലി സഖാഫി, ടി ഷബീറലി, എം അബ്‌ദുൽ കരീം, മുസ്‌തഫ സഖാഫി, മിൻശാദ് അഹ്‌മദ്‌ തുടങ്ങിയവരാണ് എടക്കരയിൽ നേതൃത്വം നൽകിയത്.

Wandoor Abdurahman Faizy _ SYS HarithaMuttam
വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസിയും സഹപ്രവർത്തകരും

തിരൂരിൽ നടന്ന ജില്ലാതല ഉൽഘാടനത്തിൽ എസ്‌വൈഎസ്‌ ജില്ലാ പ്രസിഡണ്ട് എൻവി അബ്‌ദുറസാഖ് സഖാഫി, ജനറൽ സെക്രട്ടറി എഎ റഹീം, സാമൂഹികം സെക്രട്ടറി മുഹമ്മദ് മാസ്‌റ്റർ ക്ളാരി, ഫഖ്റുദ്ധീൻ സഖാഫി, ഹമ്മാദ് അബ്‌ദുള്ള സഖാഫി എന്നിവരാണ് സംബന്ധിച്ചത്.

മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലും ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ടതായി ഭാരവാഹികൾ പറഞ്ഞു. ഇവിടെ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസിയാണ് നിർവഹിച്ചത്. കൃഷി ഒരു സംസ്‌കാരമായി തിരിച്ചു വരണമെന്നും നട്ട വൃക്ഷതൈകളുടെ പരിപാലനം മനുഷ്യന്റെ കടമയാണെന്നും ഓക്‌സിജന്റെ പ്രസക്‌തി വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ വീടുകളും ഹരിതാഭമാക്കണമെന്നും കാര്‍ഷിക സ്വയം പര്യാപ്‌തതക്കായി അടുക്കളതോട്ടങ്ങള്‍ ശീലമാക്കണമെന്നും അബ്‌ദുറഹ്‌മാൻ ഫൈസി പറഞ്ഞു.

Harithakeralam Photography Award _ Consolation Prize Photo of Gireesh VC
കടപ്പാട് : ഗിരീഷ് വിസി

അബ്‌ദുനാസ്വിർ അഹ്‌സനി ഒളവട്ടൂര്‍, മിഖ്‌ദാദ് ബാഖവി ചുങ്കത്തറ, അലവിക്കുട്ടി ഫൈസി എടക്കര, വടശ്ശേരി ഹസൻ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, സികെയു മൗലവി മോങ്ങം, ഡിവൈഎസ്‌പി അശ്‌റഫ്, അലി സഖാഫി എടവണ്ണപ്പാറ, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, പിപിമുജീബ് റഹ്‌മാൻ വടക്കേമണ്ണ, ഹരിത മിത്ര അവാര്‍ഡ് ജേതാവ് ഉണ്ണികൃഷണന്‍ ചാത്തല്ലൂര്‍, അസൈനാർ ബാഖവി എന്നിവര്‍ എസ്‌വൈഎസിന്റെ വിവിധ പ്രദേശങ്ങളിലെ പരിസ്‌ഥിതി പരിപാടികൾ ഉൽഘാടനം ചെയ്‌തതായും ഭാരവാഹികൾ അറിയിച്ചു.

Most Read: രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്‌ദങ്ങൾ പിറകോട്ടടിക്കും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE