ടി-20 ലോകകപ്പ്; ആദ്യ സെമിയിൽ നാളെ ഇംഗ്ളണ്ട് ന്യൂസിലൻഡിനെ നേരിടും

By Staff Reporter, Malabar News
england-vs-newzealand semi
Ajwa Travels

അബുദാബി: ടി-20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ളണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മൽസരം. പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള ടീമുകളുടെ പോരാട്ട നാളുകളാണ്. ഏറ്റവും മികച്ച നാല് സംഘങ്ങൾ ഫൈനൽ ബെർത്തിനായി പോരടിക്കുന്ന നിർണായക മൽസര ദിനങ്ങളാണ് വരാനിരിക്കുന്നത്.

ന്യൂസീലൻഡും ഇംഗ്ളണ്ടും ആദ്യ സെമിയിൽ ഏറ്റുമുട്ടുമ്പോൾ വീറും വാശിയും ഏറും. പരസ്‌പരം ഏറ്റുമുട്ടിയ ചരിത്രം പരിശോധിച്ചാൽ ഇംഗ്ളണ്ടിന് മുൻതൂക്കമുണ്ട്. ഇരുടീമുകളും ഇതുവരെ ടി-20 ൽ പോരടിച്ചത് 21 തവണ. 12 വട്ടം ഇംഗ്ളീഷ് സംഘം വിജയം സ്വന്തമാക്കിയപ്പോൾ 7 മൽസരങ്ങളിൽ കീവീസ് ജയിച്ചു. ഒരു മൽസരം ടൈ ആയി പിരിഞ്ഞു.

ഐസിസി റാങ്കിങ്ങിലെ ഒന്നാം സ്‌ഥാനവും ഇംഗ്ളണ്ടിന് ആത്‌മവിശ്വാസമാണ്. എന്നാൽ ടൈമൽ മിൽസും ജേസൺ റോയും പരുക്കിന്റെ പിടിയിലായത് ചെറുതല്ലാത്ത ആശങ്ക പടർത്തുന്നുണ്ട്. 240 റൺസുമായി ടൂർണമെന്റിലെ റൺ വേട്ടയിൽ ഒന്നാമതുള്ള ജോസ് ബട്ട്ലർ ആണ് ഇംഗ്ളണ്ടിന്റെ റൺ മെഷീൻ. മറുഭാഗത്ത് കെയ്ൻ വില്യംസണിന്റെ കീഴിൽ മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന കിവീസും പ്രതീക്ഷയിലാണ്.

Read Also: നേരിയ ആശ്വാസം; ഡെൽഹിയിലെ വായു മലിനീകരണ സൂചിക 372 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE