Tag: Malabar News
പാലക്കാട് ജില്ലാ ആശുപത്രിയിൽ മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം; രോഗികളെ മാറ്റി
പാലക്കാട്: ജില്ലാ ആശുപത്രിയിൽ വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. താഴത്തെ നിലയിൽ നഴ്‌സുകാരുടെ വിശ്രമ മുറിയോട് ചേർന്നാണ് മരുന്ന് സൂക്ഷിക്കുന്ന...
വായ്‌പ തിരിച്ചടവ് മുടങ്ങി; വീട്ടിലെത്തിയ ജീവനക്കാരിയെ മർദ്ദിച്ചു; യുവാവിനെതിരെ കേസ്
വടകര: വായ്‌പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ഓർക്കാട്ടേരി കുന്നുമ്മൽ മീത്തൽ വിജേഷിനെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
സ്‌കൂട്ടർ വാങ്ങാൻ വിജേഷ്...
ടവർ നിർമാണത്തിനെതിരെ പ്രതിഷേധം; യുവാവിന്റെ ആത്‍മഹത്യാ ശ്രമം, തടഞ്ഞ് പോലീസ്
കോഴിക്കോട്:പേരാമ്പ്ര ചാലിക്കരയിൽ ടവർ നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ജനവാസ മേഖലയിൽ നിന്ന് ടവർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ ശക്‌തമായ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. ഇതിനിടെ, യുവാവ് ആത്‍മഹത്യാ...
പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് സ്വയം കുത്തി ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചു
പാലക്കാട്: ഉപ്പുംപാടത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശിനി ചന്ദ്രികയെ (53) ആണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച് പരസ്‌പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. ശേഷം രാജൻ സ്വയം...
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കാറിനായി അന്വേഷണം
മലപ്പുറം: കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്‌ണു (25) ആണ് മരിച്ചത്. അർധരാത്രിയോടെ വട്ടപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു...
സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; എട്ടുപേർക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്‌ത്രീ തൊഴിലാളികളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി എട്ടുപേർക്ക് പരിക്ക്. വീടിന്റെ നിർമാണ പ്രവൃത്തി കഴിഞ്ഞു മടങ്ങിയ സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്കാണ് കാർ പാഞ്ഞു കയറിയത്....
വടകര റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വടകര കരിമ്പനപാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും കടമത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിൽ നിന്ന്...
വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; കടിയേൽക്കാതെ രക്ഷപ്പെട്ടു
കോഴിക്കോട്: ജില്ലയിലെ നാദാപുരം പാറക്കടവിൽ മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്‌ക്കാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്.
പാറക്കടവിൽ ഇന്ന് രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവന്ന...





































