Tag: Malabar News
വീട് ജപ്‌തിക്കിടെ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം; കേസെടുത്ത് പോലീസ്
പട്ടാമ്പി: വീട് ജപ്‌തി ചെയ്യാനെത്തിയതിനെ തുടർന്ന് തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പട്ടാമ്പി കീഴായൂർ കിഴക്കേ പുരക്കൽ ജയ (48) ആണ് തൃശൂർ...
ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനകൾ; തുരത്താൻ ശ്രമം, സ്‌കൂളുകൾക്ക് അവധി
ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ. പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിലാണ് രണ്ട് കാട്ടാനകളെത്തി ഭീതി പരത്തിയത്. ഇന്ന് പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്രവിതരണം...
ജനവാസ മേഖലയിൽ കടുവ, ആടിനെ കൊന്നുതിന്നു; ജാഗ്രതാ നിർദ്ദേശം
പുൽപ്പള്ളി: ജനവാസ മേഖലയിലിറങ്ങി ആടിനെ കൊന്നുതിന്ന കടുവയെ പിടിക്കുന്നതിനായി കൂട് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. അമരക്കുനിയിലെ ജോസഫിന്റെ ആടിനെയാണ് കടുവ കൊന്നത്. അതേസമയം, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.
ഒറ്റയ്‌ക്ക്...
ജീവിതശൈലീരോഗ നിയന്ത്രണം; ‘ഹെൽത്തി പ്ളേറ്റ്’ പദ്ധതിയുമായി മലപ്പുറം ജില്ല
മലപ്പുറം: ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണം കുറയ്‌ക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഘട്ടംഘട്ടമായ പ്രവർത്തനങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പത്തുവർഷം കൊണ്ട് ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണം പത്ത് ശതമാനത്തിൽ താഴെയാക്കി...
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
നിലമ്പൂർ: മലപ്പുറം കരുളായിയിൽ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്.
ക്രിസ്‌മസ് അവധി കഴിഞ്ഞു മകൾ...
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; പശുവിനെ കൊന്നു ഭക്ഷിച്ചു
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. പെരുന്തട്ടയിൽ പശുവിനെ വന്യമൃഗം കൊന്നു ഭക്ഷിച്ചു. സുബ്രഹ്‌മണ്യന്റെ പശുവിനെയാണ് വന്യമൃഗം ഭക്ഷിച്ചത്. കടുവയെ പിടികൂടുന്നതിന് കൂട് സ്‌ഥാപിച്ചിടത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും വന്യജീവിയുടെ...
കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം; ലൈസൻസ് സസ്‌പെൻഡ് ചെയ്യും
തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചാം ക്ളാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സ്‌കൂൾ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ബസിന്റെ ബ്രേക്കിന് തകരാറുണ്ടെന്ന...
കണ്ണൂരിൽ സ്‌കൂൾ ബസ് വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു; നിരവധി കുട്ടികൾക്ക് പരിക്ക്
തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. 18ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ശ്രീകണ്‌ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിൻമയ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള...





































