Fri, Jun 19, 2026
33.5 C
Dubai
Home Tags Palakkad news

Tag: palakkad news

യുവാവിനെ ആയുധങ്ങളുമായി ആക്രമിച്ച കേസ്; നാലുപേർ അറസ്‌റ്റിൽ

മുതലമട: യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. കാമ്പ്രത്ത്‌ചള്ള സ്വദേശി ശരൺ (28), പോത്തമ്പാടം പെരുംചിറ സ്വദേശികളായ ബിജു മോൻ (30), ഷിബി (26), അടമ്പമരം സ്വദേശി ബൈജു (23) എന്നിവരെയാണ്...

ഭാരതപ്പുഴ സംരക്ഷണം; ജനകീയ പങ്കാളിത്തത്തോടെ ബൃഹത് പദ്ധതി നടപ്പിലാക്കുമെന്ന് സ്‌പീക്കർ

പട്ടാമ്പി: ഭാരതപ്പുഴ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തത്തോടെ ബൃഹത് പദ്ധതി ആവിഷ്‌ക്കരിക്കുന്നു. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ നടന്നതായി സ്‌പീക്കർ എംബി രാജേഷ് അറിയിച്ചു. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ്...

കാട്ടാനശല്യം; ജില്ലയിലെ പനംകുറ്റി മേഖലയിൽ സ്‌ഥിതി രൂക്ഷം

പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്തിറങ്ങിയ കാട്ടാന ഒട്ടേറെ കർഷകരുടെ വിളകൾ നശിപ്പിച്ചിരുന്നു. പനംകുറ്റി സ്വദേശിയായ ജോണിയുടെ പറമ്പിലെ വാഴ, പൈനാപ്പിൾ, തെങ്ങ് തുടങ്ങിയ വിളകൾ...

ഒറ്റപ്പാലത്ത് തെരുവുനായ ശല്യം രൂക്ഷം; നിരവധി പേർക്ക് കടിയേറ്റു

ഒറ്റപ്പാലം: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാവുന്നു. ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്. റോഡ്, അമ്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അമ്പലപ്പാറ സെൻറർ, ആശുപത്രിപ്പടി, കടമ്പൂർ തുടങ്ങി വിവിധ സ്‌ഥലങ്ങളിലാണ് തെരുവുനായ്‌ക്കളുടെ...

കോവിഡ് നിയന്ത്രണം; ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും ബലിതർപ്പണമില്ല

ഒറ്റപ്പാലം: ആയിരങ്ങൾ എത്തുന്ന ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണമില്ല. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിളയുടെ തീരത്തെ പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിൽ ബലിയിടൽ ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചത്. ഞായറാഴ്‌ചയാണ്‌...

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; പട്ടാമ്പിയില്‍ പ്രത്യേക യോഗം ചേര്‍ന്നു

പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ ലഭിച്ച സാഹചര്യത്തിൽ പട്ടാമ്പി നഗരസഭയിൽ പ്രത്യേക യോഗം ചേര്‍ന്നു. നഗരസഭാ പരിധിയില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്. ഇളവുകള്‍ നടപ്പാക്കുമ്പോള്‍ കോവിഡ് വ്യാപനം...

ട്രെയിനിൽ കള്ളപ്പണം കടത്താൻ ശ്രമം; ജില്ലയിൽ ഒരാൾ പിടിയിൽ

പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം ജില്ലയിൽ പിടികൂടി. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ പിടികൂടിയത്. സംഭവത്തിൽ മൈസൂർ സ്വദേശിയെ റെയിൽവേ...

ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി ദാമോദരൻ നാരായണൻ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാൾ ആന്ധ്രയിൽ...
- Advertisement -