പാലക്കാട്: ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഈ മാസം 16ന് തുടങ്ങും. അടുത്ത സീസൺ മുതൽ രജിസ്‌ട്രേഷൻ മുൻകൂട്ടി നടത്താൻ ക്രമീകരണം ഏർപ്പെടുത്തും. കൊയ്‌ത്ത് ആരംഭിക്കുന്ന സെപ്റ്റംബർ ആദ്യവാരം തന്നെ നെല്ല് സംഭരണവും തുടങ്ങും. ഇതിന് മുന്നോടിയായി സ്വകാര്യ മിൽ ഉടമകളുമായി 26ന് തിരുവനന്തപുരത്ത് ചർച്ച നടത്തും.
24ന് സിവിൽ സപ്ളൈസ് മന്ത്രി പാലക്കാട്ടെത്തി സംഭരണത്തിന്റെ മുന്നൊരുക്കം വിലയിരുത്തും. സംഭരിക്കുന്ന നെല്ലിന്റെ വില കിട്ടുന്നതിന് നേരിടുന്ന തടസം പരിഹരിക്കാൻ സംസ്‌ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി അടുത്ത ആഴ്‌ച ചർച്ച നടത്തും. ഫീൽഡ് ജീവനക്കാരുടെ കുറവുമൂലം സംഭരണം നടത്തുന്നതിന് നേരിടുന്ന കാലതാമസവും പരിഹരിക്കും. ഇതിനായി കരാർ അടിസ്‌ഥാനത്തിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാനാണ് തീരുമാനം.
Read Also: മൂലമറ്റത്ത് ആറ് ജനറേറ്ററുകൾ തകരാറിലായി; സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും