Mon, May 20, 2024
27.8 C
Dubai
Home Tags Wild Boar attack

Tag: Wild Boar attack

സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

കാസർഗോഡ്: കർമ്മംതൊടിയിൽ സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കാവുങ്കൽ സ്വദേശി കുഞ്ഞമ്പുനായരാണ് (60) മരിച്ചത്. ചെർക്കള-ജാൽസൂർ സംസ്‌ഥാനാന്തര പാതയിൽ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കുഞ്ഞമ്പുനായർ മുള്ളേരിയ ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ...

കാട്ടുപന്നി ശല്യം രൂക്ഷം; ജില്ലയിലെ തേനൂരിൽ വ്യാപക കൃഷിനാശം

പാലക്കാട്: ജില്ലയിലെ തേനൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. രാപകലില്ലാതെ ഇവയുടെ ശല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. നെല്ല്, പച്ചക്കറി മുതലായവയാണ് ഇവ പ്രധാനമായും നശിപ്പിക്കുന്നത്. കൂടാതെ ഇവയുടെ ശല്യം കാരണം...

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരിൽ കന്യാസ്‍ത്രീയും

കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്‍ത്രീക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്‌നസ് കോൺവെന്റിലെ സിസ്‌റ്റർ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി...

കാട്ടുപന്നി ആക്രമണത്തില്‍ യുവതിക്ക് പരിക്ക്; റിപ്പോര്‍ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വിശക്‌തി നഷ്‌ടമായ സംഭവത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. യുവതിയുടെ ചികിൽസ, നഷ്‌ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന്...

കാട്ടുപന്നിയിടിച്ച് ബൈക്ക് അപകടം; ഗവൺമെന്റ് ഉദ്യോഗസ്‌ഥന് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാട്ടുപന്നിയിടിച്ച് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്‌ഥന് ഗുരുതര പരിക്കേറ്റു. ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്ന കെഎ ഗോപകുമാരന്‍ നായര്‍ക്കാണ്(52) ഞായറാഴ്‌ച രാത്രി പാലോട് വെച്ച് പരിക്കേറ്റത്. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടിയുടെ...

കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: കൃഷി നാശം വരുത്തുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്‌ചയാണ് ഹൈക്കോടതി...

കാട്ടുപന്നി ആക്രമണം; വയനാട്ടിൽ വീട്ടമ്മക്ക് പരിക്ക്

വയനാട് : വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് വീട്ടമ്മക്ക് പരിക്ക്. കേണിച്ചിറ പോലീസ് സ്‌റ്റേഷനടുത്തുള്ള ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൃഷ്‌ണഗിരി മൈലമ്പാടി പാമ്പുകൊല്ലി ഗീത(50)യാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരത്തോടെ കേണിച്ചിറ...

വോട്ട് ചെയ്യാന്‍ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെ ഓടിച്ചിട്ട് കുത്തി കാട്ടുപന്നി. ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 156ആം ബൂത്തിലാണ് സംഭവം. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Malabar News: താഴെചൊവ്വയില്‍...
- Advertisement -