കാസർഗോഡ്: കർമ്മംതൊടിയിൽ സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കാവുങ്കൽ സ്വദേശി കുഞ്ഞമ്പുനായരാണ് (60) മരിച്ചത്. ചെർക്കള-ജാൽസൂർ സംസ്‌ഥാനാന്തര പാതയിൽ രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
കുഞ്ഞമ്പുനായർ മുള്ളേരിയ ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൂട്ടത്തോടെ എത്തിയ കാട്ടുപന്നികൾ റോഡ് മുറിച്ചുകടക്കവേ ഇദ്ദേഹത്തിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ മറിഞ്ഞു വീണ് തലയ്‌ക്ക് സാരമായി പരിക്കേറ്റ കുഞ്ഞമ്പുനായരെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വൈകീട്ടോടെ മരണം സംഭവിച്ചു.
അതേസമയം, പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. പകൽ സമയം പോലും പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്‌ഥയാണെന്നും കൂട്ടത്തോടെയാണ് ഇവ ആക്രമിക്കാൻ വരുന്നതെന്നും നാട്ടുകാർ പറഞ്ഞു.
Most Read: പ്രധാനമന്ത്രി പദം നൻമ ചെയ്യാനുള്ള വഴി; നരേന്ദ്രമോദി