ന്യൂഡെല്‍ഹി: പ്രധാനമന്ത്രി പദം തനിക്ക് നൻമ ചെയ്യാനുള്ള വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ക്ക് പ്രധാനമന്ത്രിപദവും മുഖ്യമന്ത്രിപദവും വലിയ അധികാര കേന്ദ്രങ്ങളായിരിക്കും. എന്നാല്‍, മറ്റുള്ളവർക്ക് അത് നൻമ ചെയ്യാനുള്ള വഴി മാത്രമായാണ് താൻ കാണുന്നതെന്ന് മോദി അവകാശപ്പെട്ടു. അധികാരത്തിന്റെ ലോകത്ത് നിന്ന് എപ്പോഴും മാറി നടക്കാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം.
തന്റെ രാഷ്‌ട്രീയ പ്രവേശനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണെന്നും വിമര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മോദി പറഞ്ഞു. എന്നാൽ ഗൗരവകരമായ വിമര്‍ശനങ്ങൾ ഇപ്പോള്‍ ഉണ്ടാവുന്നില്ലെന്നും വിമര്‍ശനമെന്നത് ആരോപണങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയെന്നും മോദി പറയുന്നു. “വിമര്‍ശനം ഉന്നയിക്കുന്നതിന് കഠിനാധ്വാനവും ഗവേഷണവും ആവശ്യമാണ്. ആളുകളെല്ലാം ആരോപണം മാത്രമാണ് ഉന്നയിക്കുന്നത്”- മോദി കൂട്ടിച്ചേര്‍ത്തു. വിമര്‍ശനം ഉന്നയിക്കാന്‍ അവര്‍ക്ക് സമയം ഇല്ലായിരിക്കാം എന്നും ഇതിനാല്‍ താന്‍ വിമര്‍ശകരെ മിസ് ചെയ്യുകയാണെന്നും മോദി പറഞ്ഞു.
Read also: ഇന്ത്യ-ചൈന അതിർത്തി സംഘർഷം; സ്‌ഥിതി ശാന്തമെന്ന് കരസേനാ മേധാവി