ഇന്ത്യ-ചൈന അതിർത്തി സംഘർഷം; സ്‌ഥിതി ശാന്തമെന്ന് കരസേനാ മേധാവി

By Desk Reporter, Malabar News
India-China border clash
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ -ചൈന അതിർത്തി സംഘർഷ വിഷയത്തിൽ പ്രതികരണവുമായി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. ആറ് മാസമായി സ്‌ഥിതി ശാന്തമാണെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കിലെ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനമാണ് അതിർത്തിയിൽ ഉള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം, ചൈന പ്രകോപനമുണ്ടാക്കിയാൽ സൈന്യം തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്‌ജമാണ്. അതിർത്തിയിലെ ചൈനയുടെ സേനാ വിന്യാസത്തിൽ ആശങ്കയുണ്ടെന്നും കരസേനാ മേധാവി പ്രതികരിച്ചു.

ഇതിനിടെ അതിർത്തിയിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്ന് ചൈന വ്യക്‌തമാക്കിയിരുന്നു. മുന്നേറ്റ മേഖലകളിൽ കൂടുതൽ ട്രൂപ്പ് ഷെൽട്ടറുകൾ സ്‌ഥാപിക്കുകയാണ് ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും ഇതിനകം നിർമാണം നടന്നതായി രഹസ്യാന്വേഷണ എജൻസികൾ വ്യക്‌തമാക്കുന്നു.

ഒരു വർഷത്തിലേറെയായി സംഘർഷം തുടരുന്ന, പ്രധാന സംഘർഷ മേഖലകളിൽ ഒന്നായ കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്‌റ്റിൽ നിന്നും ഓഗസ്‌റ്റിൽ ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചിരുന്നു. താൽക്കാലിക നിർമിതികളും ടെൻഡുകളും ഇരു സൈന്യങ്ങളും പൊളിച്ചു നീക്കിയെന്നു പരസ്‌പരം ഉറപ്പുവരുത്തിയിരുന്നു.

ഓഗസ്‌റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിൻമാറ്റം പൂർത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിലെ ധാരണ അനുസരിച്ചായിരുന്നു സേനാ പിൻമാറ്റം.

Most Read:  രക്‌തം വാർന്ന് മരണം; നിഥിന മോളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE