കാസര്‍ഗോഡ്: ജില്ലയിലെ ബളാലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60കാരന് ഗുരുതരമായി പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കെയു ജോണാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
ബളാല്‍ അത്തിക്കടവിലെ പൈങ്ങോട് ഷിജുവിന്റെ വീട്ടിലെത്തിയ അക്രമകാരിയായ കാട്ടുപന്നിയെ വനം വകുപ്പിന്റെ അനുമതിയോടെ വെടി വെക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ആദ്യ വെടിയേറ്റ പന്നി ജോണിനെ ആക്രമിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ജോണിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ചത്ത കാട്ടുപന്നിയെ വനപാലകരെത്തി കുഴിച്ചുമൂടി.
Malabar News: ലഹരിക്കെതിരെ പ്രതികരിച്ചു; തളിപ്പറമ്പിൽ യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ചു