താലിബാന്റെ സ്‌ത്രീവിരുദ്ധ നയങ്ങള്‍; അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍

By News Bureau, Malabar News
(Photo: REUTERS/Jorge Silva)
Ajwa Travels

ജനീവ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ നടപ്പിലാക്കുന്ന സ്‌ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ അടിയന്തര യോഗം ചേര്‍ന്ന് ഐക്യരാഷ്‌ട്രസഭ. സ്‌ത്രീകള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.

അഫ്‌ഗാനിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ രാജ്യത്തെ സ്‌ത്രീകളുടെ അവകാശങ്ങളെ ചൂഷണം ചെയ്യുകയാണ് താലിബാന്‍. കഴിഞ്ഞ ഓഗസ്‌റ്റിലാണ് താലിബാന്‍ അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്തത്. തുടർന്ന് സ്‌ത്രീകളുടെ അവകാശങ്ങളെ ഓരോന്നായി ഇല്ലാതാക്കുകയാണ് താലിബാൻ.

ശനിയാഴ്‌ച പുറത്തുവിട്ട പുതിയ നിയമപ്രകാരം രാജ്യത്തെ സ്‌ത്രീകള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങുങ്ങുവാനോ ആറാം ക്ളാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് പഠനം തുടരുവാനോ അനുമതിയില്ല. പുരുഷനായ ബന്ധു കൂടെയില്ലാതെ യാത്ര ചെയ്യുന്നതിനും, പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കാനും സ്‌ത്രീകള്‍ക്ക് വിലക്കുണ്ട്.

രാജ്യത്തെ സാമ്പത്തിക, മാനുഷിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം സ്‌ത്രീകളെയും പെണ്‍കുട്ടികളെയും അടിച്ചമര്‍ത്തുന്നതിലാണ് താലിബാന്റെ നയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുഎന്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് നോര്‍വേയുടെ ഡെപ്യൂട്ടി യുഎന്‍ അംബാസഡര്‍ ട്രൈന്‍ ഹെയ്‌മര്‍ബാക്ക് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

‘കഴിഞ്ഞ 20 വര്‍ഷമായി സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി, സ്വന്തം ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുക എന്നിവയില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഒപ്പം വളരുന്ന സാംസ്‌കാരിക അന്തരീക്ഷത്തിന്റെ ഭാഗമാകാനും സ്‌ത്രീകള്‍ക്ക് അവകാശമുണ്ട്. താലിബാന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് രാജ്യത്തെ സ്‌കൂളുകളില്‍ 3.6 ദശലക്ഷം പെണ്‍കുട്ടികളായിരുന്നു. നിയമസഭയിലും സ്‌ത്രീ പ്രാതിനിധ്യം നിലനിന്നിരുന്നു. താലിബാന്‍ നിലവില്‍ ഇതിനെയെല്ലാം തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്’ ബ്രിട്ടന്റെ യുഎന്‍ അംബാസഡര്‍ ബാര്‍ബറ വുഡ്‌വാര്‍ഡ് പറഞ്ഞു.

ഏറ്റവും പുതിയ താലിബാന്‍ തീരുമാനം ഭയാനകമാണെന്ന് ചൂണ്ടിക്കാട്ടി അയര്‍ലന്‍ഡും മെക്‌സിക്കോയും സെക്യൂരിറ്റി കൗണ്‍സില്‍ ഇന്‍ഫോര്‍മല്‍ ഗ്രൂപ്പിന് കത്തയച്ചിരുന്നു.

അഫ്‌ഗാനിലെ നിലവിലെ ഭരണാധികാരികള്‍ക്ക് രാജ്യത്തെ സ്‌ത്രീകളുടെ ക്ഷേമത്തെയോ അവകാശത്തെയോ പ്രോൽസാഹിപ്പിക്കാന്‍ താൽപര്യമില്ലെന്നും കത്തില്‍ പറയുന്നു. കൂടാതെ അഫ്‌ഗാനിലെ എല്ലാ മേഖലകളിലും സ്‌ത്രീകള്‍ തുല്യമായ പങ്ക് വഹിക്കണമെന്ന കൗണ്‍സിലിന്റെ സന്ദേശത്തിന് നേര്‍വിപരീതമാണ് താലിബാന്റെ നയങ്ങളെന്നും കത്തില്‍ പറയുന്നു. അഫ്‌ഗാനിലെ സ്‌ത്രീകളും പെണ്‍കുട്ടികളും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും മുകളിലുള്ള നിയന്ത്രണങ്ങളാണ് അനുഭവിക്കുന്നതെന്ന് അയർലൻഡ് യുഎന്‍ അംബാസഡര്‍ ജെറാള്‍ഡിന്‍ ബൈര്‍നെ നാസണ്‍ പറഞ്ഞു.

അഫ്‌ഗാനിസ്‌ഥാനിലെ യുഎന്‍ രാഷ്‌ട്രീയ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അംബാസഡര്‍മാര്‍ ചര്‍ച്ച ചെയ്‌തു.

Most Read: മോൻസൺ മാവുങ്കൽ കേസ്; മോഹൻലാലിന് ഇഡി നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE