കോവിഡ് ബാധിച്ച് തമിഴ് നടൻ മാരൻ അന്തരിച്ചു

By Staff Reporter, Malabar News
actor maran
Ajwa Travels

ചെന്നൈ: തമിഴ് നടൻ മാരൻ കോവിഡ് ബാധിച്ച് മരിച്ചു. 48 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചെങ്കൽപേട്ട് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു അദ്ദേഹം.

രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘ഗില്ലി’, ‘കുരുവി’ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാരന്റെ മരണം തമിഴ് സിനിമാലോകത്തിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

‘ബോസ് എങ്കിറ ഭാസ്‌കരൻ’, ‘ഡിഷൂം’, ‘വേട്ടയ്‌ക്കാരൻ’, ‘കെജിഎഫ്’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ് സൂപ്പർ താരം വിജയ് നായകനായ ‘ഗില്ലി’യിലെ മാരന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read Also: ഭീമ കൊറഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE