തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിൽ 3,998 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർമാരാണ് തമിഴ്‌നാട്ടിൽ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.

അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും. 3 ഘട്ടങ്ങളായാണ് അസമിൽ വോട്ടെടുപ്പ് ക്രമീകരിച്ചിരുന്നത്. ബോഡോലാൻഡ്, ലോവർ അസം എന്നീ മേഖലകളിലെ 40 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. 337 സ്‌ഥാനാർഥികളാണ് ഇവിടെ ജനവിധി തേടുന്നത്.

പശ്‌ചിമ ബംഗാളിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കും. ബംഗാളിൽ 31 മണ്ഡലങ്ങളിൽ നിന്നായി 205 സ്‌ഥാനാർഥികൾ ഇന്ന് ജനവിധി തേടും. അതേസമയം, ബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Read also: വോട്ടറുടെ ഒപ്പിന് പുറമെ ഇത്തവണ വിരലടയാളവും; ഇരട്ടവോട്ട് തടയാൻ കർശന നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE