തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഫോട്ടോ എടുക്കാനും ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്താനും ആണ് തീരുമാനം.
എഎസ്‌ഡി പട്ടിക പോളിംഗ് ഉദ്യോഗസ്‌ഥർക്ക് കൈമാറി. വിരലിലെ മഷിയുണങ്ങിയ ശേഷമേ ബൂത്തു വിട്ടു പുറത്തു പോകാൻ അനുവദിക്കുകയുള്ളൂ.
ഇരട്ട വോട്ട് ചെയ്‌താൽ ഐപിസി 171 ഡി വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ടവോട്ട്.
Also Read: അടുത്തത് ഉദ്ദവ് താക്കെറെ; മഹാരാഷ്‌ട്ര സര്‍ക്കാരിനെ ഉന്നം വെച്ച് ബിജെപി