തമിഴ്‌നാട്ടിലും സൗജന്യ വാക്‌സിന്‍; ബിജെപിക്ക് പിന്നാലേ പ്രഖ്യാപനവുമായി പളനിസ്വാമി

By News Desk, Malabar News
MalabarNews_edappadi palaniswami
തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിലും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബീഹാറില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ബിജെപി വാഗ്‌ദാനം നല്‍കിയതിന് പിന്നാലെയാണ് സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായി തമിഴ്‌നാടും രംഗത്തെത്തിയിരിക്കുന്നത്.

‘കോവിഡ് 19 വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍ സംസ്‌ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി ലഭ്യമാക്കും.’ മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം നേരിടാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്‍കൂട്ടി കണ്ടാണ് പളനിസ്വാമിയുടെ പ്രഖ്യാപനമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Related News: ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് അധികാരത്തില്‍ എത്തിയാല്‍ ബീഹാറില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാഗ്‌ദാനം നല്‍കിയത്. ഇതിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE