ഭീകരവാദം വെച്ചുപൊറുപ്പിക്കില്ല; പാകിസ്‌ഥാന് മുന്നറിയിപ്പ് നൽകി അമിത് ഷാ

By News Desk, Malabar News
Amith Shah

ന്യൂഡെൽഹി: അതിർത്തി കടന്നുള്ള ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനിയൊരു സർജിക്കൽ സ്‌ട്രൈക്കിന് മടിക്കില്ലെന്നും അമിത് ഷാ പാകിസ്‌ഥാന് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കിന്റെയും കീഴിൽ നടന്ന പ്രധാന ചുവടുവെപ്പായിരുന്നു സർജിക്കൽ സ്‌ട്രെക്കെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ അതിർത്തികൾ ആരും തകർക്കരുതെന്ന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഗോവ ദർബന്തോറയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലക്ക് ശിലാസ്‌ഥാപനം നടത്തിയ ശേഷമുള്ള പ്രസംഗത്തിൽ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിക്കവേ ആയിരുന്നു മുന്നറിയിപ്പ്. ഇത്തരം ഏറ്റുമുട്ടലുകൾ സൈനിക നടപടി ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ ഉൾപ്പടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരരുമായാണ് സൈനികർ ഏറ്റുമുട്ടിയത്.

Also Read: ആര്യനൊപ്പം സെൽഫി; കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE