ആര്യനൊപ്പം സെൽഫി; കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

By Syndicated , Malabar News
Aryan_Khan_selfie
Ajwa Travels

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാനോടൊപ്പം സെൽഫിയെടുത്ത കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മഹാരാഷ്‍ട്ര പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കസ്‌റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിൽ നിന്നെടുത്ത ഫോട്ടോ പ്രചരിച്ചത്.

ആര്യനൊപ്പം സെൽഫി എടുത്ത എൻസിബി അംഗം എന്ന പേരിലായിരുന്നു ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. എന്നാൽ ഗോസാവി എൻസിബി ഉദ്യോഗസ്‌ഥനല്ല എന്നാണ് ഏജൻസി വൃത്തങ്ങളുടെ വിശദീകരണം. ഗോസാവി എങ്ങനെ എൻസിബി ഓഫീസിലെത്തി എന്നത് സംബന്ധിച്ചാണ് നിലവിൽ വിവാദം ഉയർന്നിരിക്കുന്നത്. തുടർന്നാണ് സിറ്റി പോലീസ് കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Read also: കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് മുന്നറിയിപ്പ്; പോരാടാനുറച്ച് വരുൺ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE