ജമ്മുവിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു

By Staff Reporter, Malabar News
terrorist attack in Manipur
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗില്‍ പോലീസിന് നേരെ ഭീകരാക്രമണം. തുടർന്നുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. ഹെഡ്കോൺസ്‌റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.

അനന്ത്നാഗിലെ ബിജ്ബേഹാരയിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്ന മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശം മുഴുവൻ സുരക്ഷാസേനയുടെ നിയന്ത്രണത്തിൽ ആണെന്നും ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്‌ഥർ പറഞ്ഞു. ഇതിന് പിന്നാലെ പുൽവാമയിലും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Read Also: ഇന്ത്യയുടെ സൗരദൗത്യം ‘ആദിത്യ എൽ-1’; വിക്ഷേപണം ഈ വർഷമുണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE