കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കും; സിപിഐഎം

By News Desk, Malabar News
CPM
Ajwa Travels

ഹൈദരാബാദ്: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കാൻ തീരുമാനം. ഹൈദരാബാദിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നേരത്തെ നിശ്‌ചയിച്ചിരുന്നു. തുടർന്ന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച് ഒരു നിർദ്ദേശം പരിഗണനയിൽ ഉണ്ടായിരുന്നു.

ഇക്കാര്യം വിശദമായി ചർച്ച ചെയ്‌ത കേന്ദ്ര കമ്മിറ്റി യോഗം അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ തീരുമാനം നിലവിൽവരും. നേരത്തെ മുതൽ കീഴ്‌ഘടകങ്ങളിൽ പുതിയ തീരുമാന പ്രകാരമാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

പാർട്ടിയിൽ കാലോചിതമായി മാറ്റം വരുത്തുക, പുതിയ അംഗങ്ങൾക്ക് നേതൃനിരയിലേക്ക് അവസരം നൽകുക എന്നതാണ് തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അതേസമയം, ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Also Read: രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE