കെ- റെയിൽ വരും, എതിർക്കുന്നവർക്ക് ബുദ്ധിമാന്ദ്യം; ഇപി ജയരാജൻ

By News Desk, Malabar News
EP Jayarajan
E P Jayarajan
Ajwa Travels

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ളവർ മാത്രമേ സിൽവർ ലൈൻ പദ്ധതിയെ എതിർക്കൂ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തെ വിഭജിക്കുമെന്ന വാദം വിഡ്‌ഢിത്തമാണെന്നും സർവേ കല്ല് പിഴുത്താൽ പദ്ധതി നിർത്തലാക്കുമെന്നാണ് ചിലരുടെ വിചാരമെന്നും ഇപി പറഞ്ഞു. വിവരദോഷികളും വകതിരിവില്ലാത്തവരും രാഷ്‌ട്രീയ നേതൃത്വത്തിൽ വന്നാൽ ഇങ്ങനെ പല വിഡ്‌ഢിത്തങ്ങളും പറയുമെന്നും ഇപി തുറന്നടിച്ചു.

കെ റെയിൽ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണ് അത് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കെ റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്‌തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. നാല് ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാർ വരെയുള്ള ഭാരവാഹികൾ കൺവൻഷനിൽ പങ്കെടുക്കും.

Also Read: ലോക്ക്ഡൗൺ ആലോചനയിലില്ല; ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE