പ്രകോപനം ഉണ്ടായ ഇടങ്ങളിലാണ് ആക്രമണം നടന്നത്; ന്യായീകരിച്ച് കോടിയേരി

By Staff Reporter, Malabar News
Balakrishnan also went to the US
Ajwa Travels

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ പ്രകോപനം ഉണ്ടാക്കിയിടങ്ങളിലാണ് ആക്രമ സംഭവങ്ങൾ നടന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

പണിമുടക്കുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോടിയേരി. പണിമുടക്കിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾ, സമരക്കാർക്ക് മുമ്പിൽ കൂടി വാഹനമോടിച്ച് പ്രകോപനം ഉണ്ടാക്കിയ ഇടങ്ങളിൽ മാത്രമാണ്.

ആളുകൾ അത്തരത്തിൽ പ്രകോപനപരമായ കാര്യങ്ങൾ സൃഷ്‌ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പണിമുടക്കിൽ മുൻകാലങ്ങളിലേക്കാൾ ആളുകളാണ് പങ്കെടുക്കുന്നത്. പണിമുടക്കി തൊഴിലാളികൾ വീട്ടിലിരിക്കുന്ന സ്‌ഥിതി മാറി.

തൊഴിലാളികൾ പൂർണമായും തെരുവിലിറങ്ങുന്ന സ്‌ഥിതിയാണുള്ളത്. ഇത് സമര രംഗത്ത് വന്ന വലിയ മാറ്റമാണെന്ന് കോടിയേരി പറഞ്ഞു. നിലവിൽ നടക്കുന്നത് സിഐടിയുവിന്റെ മാത്രം പണിമുടക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബിംസ്‌റ്റെക് ഉച്ചകോടി; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൊളംബോയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE