പണം തട്ടിയ കേസ്; സണ്ണി ലിയോണിന്റെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

By Team Member, Malabar News
sunny leone
Sunny Leone
Ajwa Travels

തിരുവനന്തപുരം : വഞ്ചനാ കേസിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ അടക്കമുള്ള മൂന്ന് പേരും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ സ്വദേശി നൽകിയ  അടിസ്‌ഥാനത്തിലാണ്‌ നടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും, അറസ്‌റ്റ് ചെയ്യുമെന്ന് ഭയന്നാണ് ജാമ്യഹരജി സമർപ്പിച്ചിരിക്കുന്നതെന്നും സണ്ണി ലിയോൺ കോടതിയിൽ വ്യക്‌തമാക്കി. ഒപ്പം തന്നെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് നടി കഴിഞ്ഞയാഴ്‌ച കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു.

കൊച്ചിയിലെ വിവിധ ഉൽഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 29 ലക്ഷം രൂപ വാങ്ങിച്ച് വഞ്ചിച്ചുവെന്നാണ് സണ്ണി ലിയോണിനെതിരെ പെരുമ്പാവൂർ സ്വദേശി നൽകിയ പരാതി. എന്നാൽ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച മൂലമാണ് പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്നും സണ്ണി ലിയോൺ കോടതിയിൽ വ്യക്‌തമാക്കി.

Read also : റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ഉടമ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE