കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാഴ്‌ച മുൻപ് സണ്ണി ലിയോണിനെ അറസ്‌റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. പെരുമ്പാവൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബർ അടക്കമുള്ള മൂന്നുപേരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
തനിക്ക് എതിരായുള്ളത് തെറ്റായ ആരോപണങ്ങൾ മാത്രമാണെന്നും അറസ്‌റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായും ചൂണ്ടികാട്ടിയാണ് സണ്ണി ലിയോൺ ഹരജി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ സംഘാടകരുടെ ഭാഗത്ത് നിന്നുമാണ് വീഴ്‌ച ഉണ്ടായതെന്നും സണ്ണി ലിയോൺ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.
കൊച്ചിയിൽ വിവിധ ഉൽഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 29 ലക്ഷം രൂപ വാങ്ങിച്ച് വഞ്ചിച്ചുവെന്നാണ് നടിക്ക് എതിരായ കേസ്.
Read also: ലാവ്‌ലിൻ കേസ്; സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം