ബിജെപി പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും

By Desk Reporter, Malabar News
BJP
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും. തിരുവനന്തപുരത്ത് രാവിലെ ചേരുന്ന കോര്‍ കമ്മിറ്റി യോഗം പ്രാഥമിക പട്ടിക അംഗീകരിച്ച് ദേശീയ നേതൃത്വത്തിന് കൈമാറും. വിജയ സാധ്യത വിലയിരുത്തിയ എ ഗ്രേഡ് മണ്ഡലങ്ങളിലേതും ഒപ്പം പാര്‍ട്ടിയില്‍ പുതുതായി എത്തിയ പൊതു സമ്മതരെ ഉള്‍പ്പെടുത്തിയും ആയിരിക്കും പ്രാഥമിക സ്‌ഥാനാർഥി പട്ടിക.

എന്‍ഡിഎ ഉഭയകക്ഷി ചര്‍ച്ചയില്‍ കക്ഷികള്‍ അവകാശവാദം ഉന്നയിച്ച സീറ്റുകള്‍ സംബന്ധിച്ച സമവായവും ഇന്നുണ്ടായേക്കും. അതേസമയം, ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വൈകീട്ട് സംസ്‌ഥാനത്തെത്തും. നാളെ കന്യാകുമാരിയിലെ പ്രചാരണ യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കും. തുടന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന റാലിയിലും സംസാരിക്കും. വൈകീട്ട് ശംഖുമുഖത്താണ് സമാപന ചടങ്ങ് നടക്കുക.

Also Read:  കേരളത്തിലും അസമിലും പ്രചാരണം ശക്‌തമാക്കാൻ ഒരുങ്ങി കോൺഗ്രസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE