മണ്ഡലം കുടുംബ സ്വത്താക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും; എകെ ബാലനെതിരെ‌ പോസ്‌റ്റർ

By Staff Reporter, Malabar News
ak-balan-palakkad
Ajwa Travels

പാലക്കാട്: മന്ത്രി എകെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്‌റ്ററുകള്‍. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്‌റ്റുകാർ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്‌റ്ററില്‍ പറയുന്നു.

എകെബാലന്റെ ഭാര്യ ഡോക്‌ടർ പികെ ജമീലയെ തരൂരിൽ സ്‌ഥാനാർഥി ആക്കുന്നുവെന്ന വാർത്തകളാണ് സിപിഎം നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. 2001 മുതല്‍ എകെ ബാലന്‍ മൽസരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ മാത്രമാണ് ജമീലക്ക് സീറ്റ് നൽകുന്നതെന്നാണ് ആരോപണം.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; ഗ്രീന്‍ പ്രോട്ടോക്കോള്‍ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE