ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

By Staff Reporter, Malabar News
MALABARNEWS-INCOMETAX
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കി. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സമയ പരിധി നീട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇന്നാണ് പുറത്തു വന്നത്.

2019 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള കാലയളവാണ് ഉത്തരവില്‍ പറയുന്നത്. നിലവില്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കാത്ത വ്യക്‌തികള്‍ക്ക് അത് പൂര്‍ത്തിയാക്കി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അധികമായി ഒരു മാസത്തെ സാവകാശം കൂടി നീട്ടി നല്‍കും. അടുത്ത വര്‍ഷം ജനുവരി 31 വരെ ആയിരിക്കും ഇവര്‍ക്കുള്ള സമയ പരിധി.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിലെ (സിബിഡിറ്റി) ഉന്നത തല സമിതിയാണ് തീരുമാനം ശുപാര്‍ശ ചെയ്‌തത്. കോവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക, സാമൂഹിക പ്രയാസങ്ങളില്‍ ബുദ്ധിമുട്ടുന്ന പൗരന്‍മാര്‍ക്ക് ആശ്വാസകരമായ തീരുമാനം എന്ന നിലയിലാണ് സമയ പരിധി നീട്ടിയതെന്ന് കേന്ദ്രം പറയുന്നു.

ഇത് രണ്ടാം തവണയാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി നല്‍കുന്നത്. നേരത്തെ നവംബര്‍ 30 വരെ ആയിരുന്നു കാലാവധി നിശ്‌ചയിച്ചിരുന്നത്.

Read Also: കൊവാക്‌സിൻ ജൂണിലെത്തും; പ്രതീക്ഷയോടെ ഭാരത് ബയോടെക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE