സിപിഎം സംസ്‌ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും

By Trainee Reporter, Malabar News
cpim secratriate kerala
Representational Image
Ajwa Travels

തിരുവന്തപുരം: സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ചേരും. സമ്മേളനത്തിൽ പുതിയ സംസ്‌ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം എകെജി സെന്ററിൽ ചേരുന്ന ആദ്യ യോഗമാണിത്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ ഭേദഗതി നിർദ്ദേശങ്ങൾ ഉൾപ്പടെ യോഗത്തിൽ പ്രധാന ചർച്ചയാകും.

രാജ്യസഭാ തിരഞ്ഞെടുപ്പും സ്‌ഥാനാർഥി നിർണയവും സംബന്ധിച്ച വിഷയങ്ങളിൽ ഇന്ന് ഒരു തീരുമാനം ഉണ്ടായേക്കില്ല. 17 അംഗ സെക്രട്ടറിയേറ്റിൽ 8 പേർ പുതുമുഖങ്ങളാണ്. കോവിഡ് സാഹചര്യവും യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ മടക്കവും വിലയിരുത്താൻ ഇന്ന് മന്ത്രിസഭ ചേരുന്നുമുണ്ട്. വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതിൽ നോർക്ക മികച്ച പ്രവർത്തനം നടത്തിയെന്നാണ് സർക്കാർ വിലയിരുത്തൽ.

കാബിനറ്റിന് ശേഷം വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ് ഹൗസിൽ സൗഹൃദ കാബിനറ്റ് ചേരും. വൈകിട്ട് ആറ് മുതൽ ഏഴ് വരെയാണ് പരസ്‌പര ബന്ധം മെച്ചപ്പെടുത്താനുള്ള ഈ കൂടിച്ചേരൽ. എല്ലാ മാസവും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വൈകിട്ടുള്ള സൗഹൃദ കൂടിച്ചേരൽ തുടരാനാണ് തീരുമാനം.

Most Read: ടാറ്റൂ സ്‌റ്റുഡിയോയിലെ പീഡനക്കേസ്; ശാസ്‌ത്രീയ പരിശോധന നടത്തുമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE