എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പം, അനാചാരങ്ങളെ എതിർക്കും; ജി സുധാകരൻ

By Staff Reporter, Malabar News
Malabar-News_G-Sudhakaran
Ajwa Travels

ആലപ്പുഴ: എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണെന്ന് ജി സുധാകരൻ. ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെ വഴി തെറ്റിക്കാനോ അന്ധവിശ്വാസം പ്രചരിപ്പിക്കാനോ ഇല്ല. കേരളത്തിലെ മിക്ക ക്ഷേത്രങ്ങൾക്ക് അടുത്തും ഇടത് മുന്നണിക്കാണ് ഭൂരിപക്ഷമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട ഖേദപ്രകടനവുമായി രംഗത്ത് വന്നിരുന്നു. ശബരിമല വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും എല്ലാവരെയും വേദനിപ്പിച്ചുവെന്നും 2018ലെ സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണെന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രസ്‌താവന. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ശബരിമല വിഷയം ഉയർത്താൻ തുടങ്ങിയതോടെ ഇടത് നേതാക്കളിൽ പലരും നിലപാട് മാറ്റിയിരുന്നു.

Read Also: ചാലക്കുടിയിലെ സ്‌ഥാനാർഥിത്വം; കോൺഗ്രസിൽ കൂട്ടരാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE