ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും

By Staff Reporter, Malabar News
kitex-allegations
സാബു എം ജേക്കബ്
Ajwa Travels

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക ശനിയാഴ്‌ച പ്രഖ്യാപിക്കും. കുന്നത്തുനാട് അടക്കമുള്ള എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്. ആറിടങ്ങളിലെ സ്‌ഥാനാര്‍ഥികളെയാണ് ട്വന്റി-20 ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. ഉചിതമായ സ്‌ഥാനാര്‍ഥികളെ കണ്ടെത്തിയാല്‍ ജില്ലയിലെ മറ്റ് എട്ട് മണ്ഡലങ്ങളിലും മല്‍സരത്തിന് ഇറങ്ങുമെന്നും ട്വന്റി-20 അറിയിച്ചു.

കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്റി-20യുടെ കണക്കു കൂട്ടല്‍. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളില്‍ നിന്നായി തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടു നേടിയതാണ് സംഘടനക്ക് പ്രതീക്ഷ നൽകുന്നത്. ഇതേ മികവ് ആവർത്തിച്ചാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാം എന്നാണ് ഇവർ കരുതുന്നത്. വരും ദിവസങ്ങളില്‍ ഒട്ടേറെ പ്രമുഖ വ്യക്‌തിത്വങ്ങള്‍ ട്വന്റി-20യുടെ ഭാഗമാകുമെന്നും സാബു ജേക്കബ് വ്യക്‌തമാക്കി.

Read Also: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5ൽ താഴെ; കോവിഡ് വ്യാപനം കുറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE