നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു

By Trainee Reporter, Malabar News
mananchira square
Ajwa Travels

കോഴിക്കോട്: നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു. കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ബീച്ച് ഉൾപ്പടെ തുറന്നെങ്കിലും മാനാഞ്ചിറ മൈതാനം അടഞ്ഞു കിടക്കുകയായിരുന്നു. നവീകരിച്ച ശേഷം കഴിഞ്ഞ ഡിസംബറിൽ തുറന്നിരുന്നെങ്കിലും കോവിഡ് കാരണം വീണ്ടും അടച്ചിടുകയായിരുന്നു.

അതേസമയം, പ്രഭാത സവാരിക്കാർക്ക് നേരത്തെതന്നെ മൈതാനം തുറന്ന് കൊടുത്തിരുന്നു. ശനിയാഴ്‌ച മുതലാണ് സാധാരണ രീതിയിൽ മൈതാനം തുറക്കാൻ തുടങ്ങിയത്. പ്രധാന കവാടത്തിന് പുറമെ ബിഇഎം സ്‌കൂളിന് മുൻവശത്തും പുതിയ പ്രവേശന കവാടം ഒരുക്കിയിട്ടുണ്ട്. ഓപ്പൺ സ്‌റ്റേജ്, നടപ്പാത, ഇരിപ്പിടം, എന്നിവയെല്ലാം നവീകരിച്ചിട്ടുണ്ട്.

പുതുതായി ടോയ്‌ലറ്റ് ബ്ളോക്കും കഫ്റ്റീരിയയും ഇവിടെ തുടങ്ങിയിട്ടുണ്ട്. ടോയ്‌ലറ്റ് ബ്ളോക്ക് സർക്കാരിന്റെ ടേൺ എ ബ്രേക്ക് പദ്ധതി പ്രകാരമാണ് തുറന്ന് കൊടുക്കുക. ഇതിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. അതേസമയം, കഫ്റ്റീരിയയുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

Most Read: നാഗാലാന്‍ഡ് സംഘർഷം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE