കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും

By Desk Reporter, Malabar News
The medical expenses of KPAC Lalitha will be borne by the State Government
Ajwa Travels

തിരുവനന്തപുരം: കരള്‍ രോഗത്തെതുടര്‍ന്ന് ചികിൽസയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയാണ് കെപിഎസി ലളിത.

കെപിഎസി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കെപിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ സാമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്‌തിരുന്നു.

ആരോഗ്യനില വഷളായതിനെ തുര്‍ന്ന് കെപിഎസി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ കൂടുതൽ മെച്ചപ്പെട്ട ചികിൽസക്കായി കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Most Read:  പേരൂര്‍ക്കട ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE