കോഴിക്കോട്: ജില്ലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട് മിഠായി തെരുവിലെ ഫുട് വെയര്‍ ജീവനക്കാരനായ ഇസ്‌മൈലിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്. പോക്കറ്റില്‍ കിടന്നിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
ഇതിന് മുമ്പ് മലപ്പുറത്തും സമാനമായ അപകടം ഉണ്ടായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പാന്റിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ ശിഹാബുദ്ദീന്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു.
Most Read: തിരക്കിലമർന്ന് ജില്ലയിലെ ഓണവിപണി