ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ നടപടി നല്ലതാണ്. എന്നാൽ, സ്ഥാനാർഥികളുടെ ജയസാധ്യത കൂടി നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തലയിൽ പി തിലോത്തമനെ ഒഴിവാക്കി ചെറുപ്പക്കാരെയോ പുറത്തു നിന്നുള്ളവരെയോ കൊണ്ടു വന്നാൽ ജനം അംഗീകരിച്ചെന്ന് വരില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കുട്ടനാട് സീറ്റിൽ തോമസ് ചാണ്ടി മൽസരിച്ചുവെന്നത് ശരിയാണ്. എന്നാൽ, അദ്ദേഹത്തിന്റെ സഹോദരന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു. സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനാർഥിയുടെ കാര്യത്തിൽ സാമൂഹിക നീതി പാലിച്ചോ എന്ന് നോക്കിയാകും എസ്എൻഡിപി നിലപാട് എടുക്കുകയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
Read also: അധികാരം ഇല്ലാത്തതിനാൽ ഗവർണർ പദവി വേണ്ട; മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ