അധികാരം ഇല്ലാത്തതിനാൽ ഗവർണർ പദവി വേണ്ട; മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കുക, അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നീ വിഷയങ്ങൾക്കാകും ബിജെപി അധികാരത്തിൽ വന്നാൽ പ്രാമുഖ്യം നൽകുകയെന്നും ശ്രീധരൻ പറഞ്ഞു.

ഭരണഘടനാ പദവിയായ ഗവർണർക്ക് കൂടുതൽ അധികാരം ഇല്ലാത്തതിനാൽ ആ സ്‌ഥാനത്ത്‌ നിന്നുകൊണ്ട് സംസ്‌ഥാനത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് ശ്രീധരൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന് വ്യക്‌തമാക്കിയത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഈ വിവരം പുറത്തുവിട്ടത്.

Also Read: ജനങ്ങളുടെ നികുതി പണം ചെലവഴിച്ച് കോടികളുടെ പ്രചാരണം; മുഖ്യമന്ത്രിക്ക് ഭ്രാന്തെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE