തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് വിഎസ് വാക്സിൻ സ്വീകരിച്ചത്. ഇതോടെ വിഎസിന്റെ വാക്സിനേഷൻ പൂർത്തിയായി.
കാറിൽ ജനറൽ ആശുപത്രിയിലെത്തിയ വിഎസിനെ പുറത്തേക്കിറക്കാതെ ആണ് നഴ്സിംഗ് സ്റ്റാഫ് രണ്ടാമത്തെ ഡോസ് വാക്സിൻ കുത്തിവച്ചത്. മകൻ അരുൺ കുമാർ വിഎസിനൊപ്പമുണ്ടായിരുന്നു.
“ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം,”- വാക്സിനേഷന് ശേഷം വിഎസ് ഫേസ്ബുക്കിൽ കുറിച്ചു.
മാർച്ച് ആറിനാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും വാക്സിന്റെ ആദ്യ ഡോസ് വിഎസ് സ്വീകരിച്ചത്. കോവിഷീൽഡ് വാക്സിനാണ് വിഎസിന് നൽകിയത്.
Also Read: കേരളം നിയന്ത്രണങ്ങളിലേക്ക്; തീരുമാനിക്കാൻ ഉന്നതതല യോഗം ഉടൻ