പുതിയ വ്യാപാര ആഴ്‌ചയിൽ ഓഹരി വിപണിയ്‌ക്ക് നഷ്‌ടത്തോടെ തുടക്കം

By Staff Reporter, Malabar News
indian-stock-exchange
Representational Image
Ajwa Travels

മുംബൈ: വ്യാപാര ആഴ്‌ചയിലെ തുടക്ക ദിവസമായ ഇന്ന് ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 202 പോയിന്റ് നഷ്‌ടത്തില്‍ 59,244 എന്ന നിലയിലും നിഫ്റ്റി 46 പോയിന്റ് നഷ്‌ടത്തില്‍ 17,738 എന്ന നിലയിലുമാണ് വിപണി ആരംഭിച്ചിരിക്കുന്നത്.

ഓഹരി വിപണിയില്‍ ലിസ്‌റ്റ് ചെയ്‌തിട്ടുള്ളതില്‍ 1730 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും, 584 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലും 141 ഓഹരികളില്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം നടത്തുന്നത്.

എന്‍ടിപിസി, സണ്‍ഫാര്‍മ, ടിസിഎസ്, പവര്‍ഗ്രിഡ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ആദ്യ മണിക്കൂറുകളിൽ തന്നെ ലാഭത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.

ടാറ്റ സ്‌റ്റീല്‍, എല്‍ആൻഡ്‌ടി, നെസ്‌ലേ ഇന്ത്യ, എസ്ബിഐഎന്‍, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, വിപ്രോ, എച്ച്സിഎല്‍ ടെക് തുടങ്ങിയ കമ്പനികള്‍ നഷ്‌ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

Read Also: കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയം; കെ ചന്ദ്രശേഖർ റാവു ഇന്ന് ധർണ നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE