ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന് ഡെൽഹിയിൽ. തെലങ്കാന ഭവന് മുന്നിലാണ് മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്ന ഒരു ദിവസം നീളുന്ന ധർണ. 61 ലക്ഷം കർഷകരെയും, കുടുംബങ്ങളെയും ബാധിക്കുന്നതാണ് പ്രശ്‌നമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു.
ഹരിയാന, പഞ്ചാബ് സംസ്‌ഥാനങ്ങളിലെ സംഭരണ മാതൃക തെലങ്കാനയിൽ നടപ്പാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചാണ് കെസിആറിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതേസമയം, കേന്ദ്ര സർക്കാരിന്റെ പദ്ധതികളും നയങ്ങളും ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്ന് കെ ചന്ദ്രശേഖര റാവു പറഞ്ഞു.
Read Also: കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; ഇടത് സംഘടനയും സമരത്തിലേക്ക്