കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ നവംബർ 11ന് തുടങ്ങും

By Staff Reporter, Malabar News
will stop reaching of Belur Magna Kerala; Karnataka mission
Representational Image
Ajwa Travels

കാസർഗോഡ്: വന്യമൃഗശല്യത്തിന് എതിരെ സംസ്‌ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക ആന പ്രതിരോധ പദ്ധതി ഉടൻ യാഥാർഥ്യമാകും. അഞ്ചുകോടി രൂപയുടെ പദ്ധതിയുടെ സർവേ നടപടികൾ നവംബർ 11 മുതൽ ആരംഭിക്കാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെയും, കാറഡുക്ക ബ്ളോക്ക് ജനപ്രതിധികളുടെയും, ഉദ്യോഗസ്‌ഥരുടെയും യോഗം തീരുമാനിച്ചു.

തൽപ്പച്ചേരി മുതൽ പുലിപ്പറമ്പ് വരെ 29 കിലോമീറ്റർ തൂക്ക് വേലിയാണ് സ്‌ഥാപിക്കുക. വിവിധ ഘട്ടങ്ങളായി പദ്ധതി നടപ്പാക്കും. കേരളാ പോലീസ് ഹൗസിങ് ആന്റ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. സർവേ ആരംഭിക്കുന്നതിന് മുൻപായി മുഴുവൻ കാട്ടാനകളെയും അതിർത്തി കടത്തും. സർവേ ആരംഭിക്കുന്ന ദിവസം പദ്ധതി പ്രദേശങ്ങൾ ഉന്നത ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും സന്ദർശിക്കും.

Read Also: സ്‌ത്രീ ശാക്‌തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമവും സർക്കാർ ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE