ആലപ്പുഴ ബൈപ്പാസിലെ ടോള്‍ ബൂത്ത് വാഹനം ഇടിച്ച് തകര്‍ന്നു

By Staff Reporter, Malabar News
alappuzha-bypass-accident
ആലപ്പുഴ ബൈപ്പാസിലെ ടോൾ ബൂത്ത് തകർന്ന നിലയിൽ
Ajwa Travels

ആലപ്പുഴ: കൊമ്മാടിയില്‍ ടോള്‍ ബൂത്ത് വാഹനം ഇടിച്ച് തകര്‍ന്നു. ഇന്നലെ ഉൽഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിലെ ടോള്‍ ബൂത്തിലാണ് അപകടം ഉണ്ടായത്. തടി കയറ്റി വന്ന വാഹനം കടന്ന് പോയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ടോള്‍ ബൂത്തിലെ കൗണ്ടറുകളില്‍ ഒന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ടോള്‍ പിരിവ് ആരംഭിക്കാത്തതിനാൽ ബൂത്തില്‍ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം ടോൾ ബൂത്തില്‍ സിസിടിവി സ്‌ഥാപിച്ചിട്ടില്ല. അതിനാൽ ഏത് വാഹനമാണ് ഇടിച്ചതെന്ന കാര്യത്തില്‍ വ്യക്‌തത വന്നിട്ടില്ല.

തടി കയറ്റി വന്ന ലോറി ഇടിച്ചാകാം അപകടം ഉണ്ടായതെന്നാണ് പ്രദേശവാസികളുടെ പ്രതികരണം. വീതി കുറഞ്ഞ ട്രാക്കിലൂടെ കടന്ന് പോയപ്പോള്‍ അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. ഇന്നലെ ടോള്‍ ബൂത്തില്‍ നാല് ട്രാക്കുകള്‍ ഉള്ളതില്‍ രണ്ടെണ്ണം മാത്രമാണ് ഗതാഗതത്തിനായി തുറന്ന് നല്‍കിയിരുന്നത്.

മാത്രവുമല്ല ഇന്നലെ ഉൽഘാടനം കഴിഞ്ഞുള്ള യാത്രയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചും ബൈപ്പാസില്‍ അപകടം സംഭവിച്ചിരുന്നു.

Read Also: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാർട്ടികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE