ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ മറുപടി; ആലപ്പുഴക്കാർക്ക് സത്യമറിയാം

By Desk Reporter, Malabar News
Oommen-chandy,-Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസിന്റെ കാര്യത്തിൽ ഇടതുപക്ഷ സർക്കാർ മാപ്പ് പറയണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്‌താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 40 വർഷത്തോളമായി ആലപ്പുഴയിലെ ജനങ്ങൾ കാത്തു നിൽക്കുന്ന പദ്ധതിയാണ് പൂർത്തിയായത് എന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും വർഷമായി പദ്ധതി എവിടെയും എത്തിയില്ല. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ വല്ലാത്ത അവസ്‌ഥയായിരുന്നു. പിഡബ്ള്യൂഡി മികച്ച രീതിയിൽ പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോൾ പദ്ധതി പൂർത്തിയാകുന്ന ഘട്ടത്തിൽ ആയിരുന്നില്ല.

ഈ സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ബൈപ്പാസിന്റെ പണി വേഗത്തിൽ നീക്കി. കോവിഡ് വ്യാപനത്തിന് ശേഷമാണ് ബൈപ്പാസിന്റെ പണി വൈകിയത്. ആലപ്പുഴക്കാർക്ക് എല്ലാം അറിയാം. ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവന നിരുത്തരവാദപരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:  രോഗ മുക്‌തരേക്കാൾ രോഗികൾ കൂടുന്നു, അതിതീവ്ര ജാഗ്രത വേണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE