സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചുമാറ്റി; വിവാദം

By Trainee Reporter, Malabar News
tree cutting MALAPPURAM
Representational Image
Ajwa Travels

മലപ്പുറം: സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചു മാറ്റിയത് വിവാദമാകുന്നു. കാലടി ജിഎൽപി സ്‌കൂളിലെ മരമാണ് കഴിഞ്ഞ ദിവസം മുറിച്ചത്. സമീപത്തെ ആൽമരത്തിലെ കൊമ്പുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. സ്‌കൂളിന് പിന്നിലെ പഴയ ശുചിമുറി കെട്ടിടവും പൊളിച്ചിട്ടുണ്ട്. എന്നാൽ, പഞ്ചായത്തിന്റെയോ വനംവകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് സ്‌കൂൾ അധികൃതർ മരങ്ങൾ മുറിച്ചതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തി.

സാധാരണ മരം മുറിക്കണമെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണം. സെക്രട്ടറി മുഖേന വനംവകുപ്പിന് വിവരം നൽകി മരത്തിന്റെ അളവെടുത്ത് ലേലം ചെയ്‌ത ശേഷം മാത്രമേ മുറിക്കാൻ അനുമതി ലഭിക്കൂ. സ്‌കൂൾ വളപ്പിലെ കെട്ടിടം പൊളിക്കാനും ഒട്ടേറെ നടപടികൾ ഉണ്ട്. എന്നാൽ, ഇതൊന്നും പാലിക്കാതെ പ്രധാനാധ്യാപിക ഇവ മുറിച്ചു മാറ്റി എന്നാണ് പരാതി. പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഷാജി, വാർഡ് അംഗം ഗഫൂർ കണ്ടനകം എന്നിവർ സ്‌ഥലം സന്ദർശിച്ചു.

മരം മുറിച്ചതിന്റെ അവശിഷ്‌ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അധ്യാപിക നൽകിയ മറുപടി തൃപ്‌തികരമല്ലെന്നും ബന്ധപ്പെട്ട ഉന്നത അധികൃതർക്ക് റിപ്പോർട് നൽകുമെന്നും സെക്രട്ടറി അറിയിച്ചു. അതേസമയം, സ്‌കൂളിന്റെ സുരക്ഷയുടെ ഭാഗമായാണ് മരത്തിന്റെ കൊമ്പുകൾ മുറിച്ചതെന്ന് പ്രധാനാധ്യാപിക കെ ബിന്ദു പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായാണ് ഉപയോഗ ശൂന്യമായ ശുചിമുറിയുടെ ഭാഗം പൊളിച്ചതെന്നും പ്രധാനാധ്യാപിക പറഞ്ഞു.

Most Read: പരസ്യ വിചാരണ; കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE