സമ്പൂർണ ലോക്ക്ഡൗണിനോട് യുഡിഎഫിന് താൽപര്യമില്ല; ചെന്നിത്തല

By Desk Reporter, Malabar News
Ramesh_Chennithala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താൽപര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയത് പോലുള്ള വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. കടകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സാധാരണക്കാരുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകൾ അടയ്‌ക്കുന്ന സമയം ഒമ്പത് മണി വരെ ആക്കണം. സമയം നീട്ടുന്നത് കടകളിലെ തിരക്ക് കുറക്കാൻ സഹായിക്കും. സ്‌ഥിതി രൂക്ഷമാണോയെന്ന് സർക്കാർ വ്യക്‌തമാക്കുന്ന മുറയ്‌ക്ക് തീരുമാനം പറയാമെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം മിതത്വം പാലിക്കണമെന്നും ആഘോഷങ്ങൾ പ്രോട്ടോകോൾ പാലിച്ച് മാത്രം മതിയെന്നും ചെന്നിത്തല യുഡിഎഫ് പ്രവര്‍ത്തകർക്ക് നിർദേശം നൽകി.

Also Read:  കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE